എന്നിട്ടും ഈ ജനത്തിന്റെ അവഗണന നിനക്ക് അസഹ്യമാകുന്നുവെങ്കില്‍ ഭൂമിയില്‍ ഒരു തുരങ്കമുണ്ടാക്കിയോ ആകാശത്തേക്ക് കോണിവെച്ചോ അവര്‍ക്ക് എന്തെങ്കിലും ദൃഷ്ടാന്തം എത്തിച്ചുകൊടുക്കാന്‍ നിനക്ക് കഴിയുമെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളുക. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരെയൊക്കെ അവന്‍ സന്മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുമായിരുന്നു. അതിനാല്‍ നീ ഒരിക്കലും അവിവേകികളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്.