നിനക്കുമുമ്പും നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു വന്നുകിട്ടിയിട്ടുണ്ടല്ലോ.