നോക്കൂ, നിങ്ങളുടെ സ്ഥിതി: നിങ്ങളവരെ സ്നേഹിക്കുന്നു. അവരോ നിങ്ങളെ സ്നേഹിക്കുന്നുമില്ല. നിങ്ങള്‍ എല്ലാ വേദങ്ങളിലും വിശ്വസിക്കുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: "ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." നിങ്ങളില്‍നിന്ന് പിരിഞ്ഞുപോയാലോ നിങ്ങളോടുള്ള വെറുപ്പുകാരണം അവര്‍ വിരല്‍ കടിക്കുന്നു. പറയുക: നിങ്ങള്‍ നിങ്ങളുടെ വെറുപ്പുമായി മരിച്ചുകൊള്ളുക. മനസ്സുകളിലുള്ളതൊക്കെയും അല്ലാഹു നന്നായറിയുന്നുണ്ട്.