വിശ്വസിച്ചവരേ, നിങ്ങളില്‍ പെട്ടവരെയല്ലാതെ നിങ്ങള്‍ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങള്‍ക്ക് വിപത്തുവരുത്തുന്നതില്‍ അവരൊരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ പ്രയാസപ്പെടുന്നതാണ് അവര്‍ക്കിഷ്ടം. നിങ്ങളോടുള്ള വെറുപ്പ് അവരുടെ വാക്കുകളിലൂടെതന്നെ വെളിവായിട്ടുണ്ട്. അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നത് കൂടുതല്‍ ഭീകരമത്രെ. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ നിരത്തിത്തന്നിരിക്കുന്നു; നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍.