ദൈവദൂതനെ ധിക്കരിച്ച് യുദ്ധത്തില്നി്ന്ന് പിന്മാറി വീട്ടിലിരുന്നതില്‍ സന്തോഷിക്കുന്നവരാണവര്‍. തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും ദൈവമാര്ഗ്ത്തില്‍ സമരം ചെയ്യുന്നത് അവര്ക്ക് അനിഷ്ടകരമായി. അവരിങ്ങനെ പറയുകയും ചെയ്തു: "ഈ കൊടുംചൂടില്‍ നിങ്ങള്‍ യുദ്ധത്തിനിറങ്ങിപ്പുറപ്പെടേണ്ട.” പറയുക: നരകത്തീ കൂടുതല്‍ ചൂടേറിയതാണ്. അവര്‍ ബോധവാന്മാരായിരുന്നെങ്കില്‍ എത്ര നന്നായേനെ.