തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നു. എന്നാല്‍ ഉറപ്പായും അവര്‍ സത്യനിഷേധത്തിന്റെ വാക്ക് ഉരുവിട്ടിരിക്കുന്നു. ഇസ്ലാം സ്വീകരിച്ചശേഷം അവര്‍ സത്യനിഷേധികളായി. തങ്ങള്ക്കുട ചെയ്യാനാവാത്ത ചിലത് പ്രവര്ത്തി്ക്കാന്‍ മുതിരുകയും ചെയ്തു. എന്നാല്‍ അവരുടെ ഈ ശത്രുതക്കൊക്കെയും കാരണം അല്ലാഹുവും അവന്റെ ദൂതനും ദൈവാനുഗ്രഹത്താല്‍ അവര്ക്ക് സുഭിക്ഷത നല്കിെയതുമാത്രമാണ്. ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണവര്ക്ക്ു നല്ലത്. അഥവാ, അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവര്ക്ക് നോവേറിയ ശിക്ഷ നല്കും . ഇവിടെ ഭൂമിയിലും അവര്ക്ക് ഒരു രക്ഷകനോ സഹായിയോ ഉണ്ടാവുകയില്ല.