സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്ക്ക്യ അല്ലാഹു താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരവിടെ സ്ഥിരവാസികളായിരിക്കും. നിത്യവാസത്തിനുള്ള ആ സ്വര്ഗീ യാരാമങ്ങളില്‍ അവര്ക്ക് ശ്രേഷ്ഠമായ പാര്പ്പി ടങ്ങളുണ്ട്; സര്വോഗപരി അല്ലാഹുവിന്റെ നിറഞ്ഞ പ്രീതിയും. അതെത്ര മഹത്തരം! ഉജ്ജ്വലമായ വിജയവും അതുതന്നെ.