ആ ബഹുദൈവ വിശ്വാസികള്ക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അടുക്കല്‍ കരാര്‍ നിലനില്ക്കു ന്നതെങ്ങനെ? മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ ചെയ്തവര്ക്കൊ ഴികെ. അവര്‍ നിങ്ങളോട് നന്നായി വര്ത്തി ക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോടും നല്ലനിലയില്‍ വര്ത്തിിക്കുക. തീര്ച്ച്യായും അല്ലാഹു സൂക്ഷ്മത പുലര്ത്തു ന്നവരെയാണ് ഇഷ്ടപ്പെടുന്നത്.