നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെയാണ് നിങ്ങളും. എന്നാല്‍ അവര്‍ നിങ്ങളേക്കാള്‍ കരുത്തന്മാരായിരുന്നു. കൂടുതല്‍ മുതലും മക്കളുമുള്ളവരും. അങ്ങനെ തങ്ങളുടെ വിഹിതംകൊണ്ട് തന്നെ അവര്‍ സുഖമാസ്വദിച്ചു. നിങ്ങളുടെ മുന്ഗാ്മികള്‍ തങ്ങളുടെ വിഹിതംകൊണ്ട് സുഖമാസ്വദിച്ചപോലെ ഇപ്പോള്‍ നിങ്ങളും നിങ്ങളുടെ വിഹിതമുപയോഗിച്ച് സുഖിച്ചു. അവര്‍ അധര്മളങ്ങളില്‍ ആണ്ടിറങ്ങിയപോലെ നിങ്ങളും ആണ്ടിറങ്ങി. ഇഹത്തിലും പരത്തിലും അവരുടെ പ്രവര്ത്തിനങ്ങളൊക്കെയും പാഴായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.