കപടവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഒരേ തരക്കാര്‍ തന്നെ. അവര്‍ തിന്മ കല്പിപക്കുന്നു. നന്മ വിലക്കുന്നു. അവര്‍ ധനം നല്ല മാര്ഗശത്തില്‍ ചെലവഴിക്കാതെ തങ്ങളുടെ കൈകള്‍ മുറുക്കിപ്പിടിക്കുന്നു. അവര്‍ അല്ലാഹുവെ മറന്നു. അതിനാല്‍ അവന്‍ അവരെയും മറന്നു. സംശയമില്ല; കപടവിശ്വാസികള്‍ അധാര്മിലകര്‍ തന്നെ.