നബിയെ ദ്രോഹിക്കുന്ന ചിലരും അവരിലുണ്ട്. അദ്ദേഹം എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന് അവരാക്ഷേപിക്കുന്നു. പറയുക: അദ്ദേഹം നിങ്ങള്ക്ക്ു ഗുണകരമായതിനെ ചെവിക്കൊള്ളുന്നവനാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. സത്യവിശ്വാസികളില്‍ വിശ്വാസമര്പ്പിതക്കുന്നു. നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിച്ചവര്ക്ക് അദ്ദേഹം മഹത്തായ അനുഗ്രഹമാണ്. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവര്ക്ക്ഹ നോവേറിയ ശിക്ഷയുണ്ട്.