ലക്ഷ്യം തൊട്ടടുത്തതും യാത്ര പ്രയാസരഹിതവുമാണെങ്കില്‍ അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു. എന്നാല്‍ ലക്ഷ്യം വിദൂരവും വഴി വിഷമകരവുമായി അവര്ക്ക് തോന്നി. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറയും: "ഞങ്ങള്ക്ക്ന സാധിച്ചിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുമായിരുന്നു.” സത്യത്തിലവര്‍ തങ്ങളെത്തന്നെയാണ് നശിപ്പിക്കുന്നത്. അല്ലാഹുവിനറിയാം; അവര്‍ കള്ളം പറയുന്നവരാണെന്ന്.