യുദ്ധം വിലക്കിയ മാസങ്ങളില്‍ മാറ്റം വരുത്തുന്നത് കടുത്ത സത്യനിഷേധമാണ്. അതുവഴി ആ സത്യനിഷേധികള്‍ കൂടുതല്‍ വലിയ വഴികേടിലകപ്പെടുന്നു. ചില കൊല്ലങ്ങളിലവര്‍ യുദ്ധം അനുവദനീയമാക്കുന്നു. മറ്റുചില വര്ഷ്ങ്ങളിലത് നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണം ഒപ്പിക്കാനാണിത്. അങ്ങനെ അല്ലാഹു വിലക്കിയതിനെ അവര്‍ അനുവദനീയമാക്കുന്നു. അവരുടെ ഈ ദുഷ്ചെയ്തികള്‍ അവര്ക്ക് ആകര്ഷികമായി തോന്നുന്നു. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്വ ഴിയിലാക്കുകയില്ല.