വിശ്വസിച്ചവരേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ദാരിദ്യ്രം വന്നേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ തന്റെ അനുഗ്രഹത്താല്‍ നിങ്ങള്ക്ക്മ അവന്‍ സമൃദ്ധി വരുത്തും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.