തങ്ങളുടെ കരാറുകള്‍ ലംഘിക്കുകയും ദൈവദൂതനെ നാടുകടത്താന്‍ മുതിരുകയും ചെയ്ത ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ? അവരാണല്ലോ ആദ്യം യുദ്ധം ആരംഭിച്ചത്. എന്നിട്ടും നിങ്ങളവരെ പേടിക്കുകയോ? എന്നാല്‍ ഭയപ്പെടാന്‍ കൂടുതല്‍ അര്ഹകന്‍ അല്ലാഹുവാണ്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!