സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം മതത്തില്‍ അറിവുനേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരുടെ അടുത്തേക്ക് മടങ്ങിവന്നാല്‍ അവര്ക്ക് താക്കീത് നല്കാരനുള്ള അറിവു നേടാനാണത്. അതുവഴി അവര്‍ സൂക്ഷ്മത പുലര്ത്തുാന്നവരായേക്കാം.