പ്രവാചകന്നും പ്രയാസഘട്ടത്തില്‍ അദ്ദേഹത്തെ പിന്പാറ്റിയ മുഹാജിറുകള്ക്കും അന്സാുറുകള്ക്കും അല്ലാഹു മാപ്പേകിയിരിക്കുന്നു. അവരിലൊരു വിഭാഗത്തിന്റെ മനസ്സ് ഇത്തിരി പതറിപ്പോയിരുന്നുവെങ്കിലും! പിന്നീട് അല്ലാഹു അവര്ക്ക് പൊറുത്തുകൊടുത്തു. തീര്ച്ച്യായും അല്ലാഹു അവരോട് ഏറെ കൃപയുള്ളവനും പരമദയാലുവുമാണ്.