അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയോ ചെയ്തവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ ദൈവത്തിന്റെ വിധിത്തീര്‍പ്പനുസരിച്ചുള്ള തങ്ങളുടെ വിഹിതം ഏറ്റുവാങ്ങേണ്ടിവരിക തന്നെ ചെയ്യും. അങ്ങനെ അവരെ മരിപ്പിക്കാനായി നമ്മുടെ ദൂതന്മാര്‍ അവരുടെ അടുത്ത് ചെല്ലുമ്പോള്‍ ചോദിക്കും: "അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ ഇപ്പോഴെവിടെ?” അവര്‍ പറയും: "അവരൊക്കെയും ഞങ്ങളെ കൈവിട്ടിരിക്കുന്നു.” അങ്ങനെ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ തന്നെ തങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കും.