അവരോട് പറയും: നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റയൊറ്റയായി വന്നെത്തിയിരിക്കുന്നു. നാം നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരുന്നതെല്ലാം പിന്നില്‍ വിട്ടേച്ചുകൊണ്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ പങ്കുകാരെന്ന് നിങ്ങള്‍ അവകാശപ്പെട്ടിരുന്ന ശിപാര്‍ശകരെയൊന്നും ഇപ്പോള്‍ നാം നിങ്ങളോടൊപ്പം കാണുന്നില്ലല്ലോ. നിങ്ങള്‍ക്കിടയിലെ ബന്ധങ്ങളൊക്കെ അറ്റുപോയിരിക്കുന്നു. നിങ്ങളുടെ അവകാശവാദങ്ങളെല്ലാം നിങ്ങള്‍ക്ക് കൈമോശം വന്നിരിക്കുന്നു.