وَما قَدَرُوا اللَّهَ حَقَّ قَدرِهِ إِذ قالوا ما أَنزَلَ اللَّهُ عَلىٰ بَشَرٍ مِن شَيءٍ ۗ قُل مَن أَنزَلَ الكِتابَ الَّذي جاءَ بِهِ موسىٰ نورًا وَهُدًى لِلنّاسِ ۖ تَجعَلونَهُ قَراطيسَ تُبدونَها وَتُخفونَ كَثيرًا ۖ وَعُلِّمتُم ما لَم تَعلَموا أَنتُم وَلا آباؤُكُم ۖ قُلِ اللَّهُ ۖ ثُمَّ ذَرهُم في خَوضِهِم يَلعَبونَ
കാരകുന്ന് & എളയാവൂര്
“അല്ലാഹു ഒരാള്‍ക്കും ഒന്നും ഇറക്കിക്കൊടുത്തിട്ടില്ലെ”ന്ന് അവര്‍ വാദിച്ചത് അല്ലാഹുവിന്റെ മഹത്വം യഥാവിധി വിലയിരുത്തിക്കൊണ്ടല്ല. ചോദിക്കുക: ജനങ്ങള്‍ക്ക് വഴികാട്ടിയും വെളിച്ചവുമായി മൂസാ കൊണ്ടുവന്ന വേദപുസ്തകം ആരാണ് ഇറക്കിത്തന്നത്? നിങ്ങളതിനെ കേവലം കടലാസുതുണ്ടുകളാക്കി. അങ്ങനെ ചിലത് വെളിപ്പെടുത്തുകയും മറ്റു പലതും മറച്ചുവെക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും അറിവില്ലാതിരുന്ന പലതും അതിലൂടെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പറയുക: "അല്ലാഹുവാണ് അതിറക്കിത്തന്നത്.” എന്നിട്ട് അവരെ തങ്ങളുടെ വിടുവായത്തങ്ങളില്‍ തന്നെ വിഹരിക്കാന്‍ വിട്ടേക്കുക.