"നിങ്ങള്‍ അല്ലാഹുവിന് പങ്കാളികളാക്കുന്നവയെ ഞാനെങ്ങനെ പേടിക്കും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്കൊരു തെളിവും തന്നിട്ടില്ലാത്തവയെ അവനില്‍ പങ്കാളികളാക്കുന്നതിനെക്കുറിച്ച് ഭയപ്പെടുന്നുമില്ല. നാം ഇരുവിഭാഗങ്ങളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹര്‍? നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടെങ്കില്‍ പറയൂ.”