ചോദിക്കുക: അല്ലാഹുവെക്കൂടാതെ, ഞങ്ങള്‍ക്കു ഗുണമോ ദോഷമോ വരുത്താനാവാത്തവയെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയോ? അങ്ങനെ, അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയ ശേഷം വീണ്ടും പിറകോട്ട് തിരിച്ചുപോവുകയോ? പിശാചിനാല്‍ വഴിപിഴച്ച് ഭൂമിയില്‍ പരിഭ്രാന്തനായി അലയുന്നവനെപ്പോലെ ആവുകയോ? അവന് ചില കൂട്ടുകാരുണ്ട്. അവര്‍ “ഇങ്ങോട്ടുവരൂ” എന്നു പറഞ്ഞ് നേര്‍വഴിയിലേക്ക് അവനെ ക്ഷണിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ വഴികാട്ടി. പ്രപഞ്ചനാഥന്ന് വഴിപ്പെടാന്‍ ഞങ്ങളോട് കല്‍പിച്ചിരിക്കുന്നു.