തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോടു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്. അവരുടെ കണക്കില്‍പെട്ട ഒന്നിന്റെയും ബാധ്യത നിനക്കില്ല. നിന്റെ കണക്കിലുള്ള ഒന്നിന്റെയും ബാധ്യത അവര്‍ക്കുമില്ല. എന്നിട്ടും അവരെ ആട്ടിയകറ്റിയാല്‍ നീ അക്രമികളില്‍ പെട്ടുപോകും.