പറയുക: അല്ലാഹു ഈ വസ്തുക്കളൊക്കെ വിലക്കിയിരിക്കുന്നുവെന്ന് നിങ്ങള്‍ക്കായി സാക്ഷ്യം വഹിക്കുന്നവരെയെല്ലാം ഇങ്ങ് കൊണ്ടുവരിക. അഥവാ, അവരങ്ങനെ സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാവരുത്. നമ്മുടെ തെളിവുകളെ കള്ളമാക്കി തള്ളിയവരുടെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും തങ്ങളുടെ നാഥന്ന് തുല്യരെ സങ്കല്‍പിച്ചവരുടെയും തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്.