ആ ബഹുദൈവ വാദികള്‍ പറയും: "അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പൂര്‍വപിതാക്കളോ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല. ഞങ്ങള്‍ ഒന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല.” അപ്രകാരം തന്നെ അവര്‍ക്ക് മുമ്പുള്ളവരും നമ്മുടെ ശിക്ഷ അനുഭവിക്കുവോളം സത്യത്തെ തള്ളിപ്പറഞ്ഞു. പറയുക: "നിങ്ങളുടെ വശം ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാവുന്ന വല്ല വിവരവുമുണ്ടോ? ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്നത്. നിങ്ങള്‍ കേവലം അനുമാനങ്ങളാവിഷ്കരിക്കുകയാണ്.”