അല്ലാഹു എട്ടു ഇണകളെ സൃഷ്ടിച്ചു. ചെമ്മരിയാടു വര്‍ഗത്തില്‍ നിന്ന് രണ്ടും കോലാടു വര്‍ഗത്തില്‍ നിന്ന് രണ്ടും. ചോദിക്കുക: അല്ലാഹു അവയില്‍ ആണ്‍വര്‍ഗത്തെയാണോ നിഷിദ്ധമാക്കിയത്; അതോ പെണ്‍വര്‍ഗത്തെയോ? അതുമല്ലെങ്കില്‍ ഇരുതരം പെണ്ണാടുകളുടെയും ഗര്‍ഭാശയങ്ങളിലുള്ള കുട്ടികളെയോ? അറിവിന്റെ അടിസ്ഥാനത്തില്‍ എനിക്കു പറഞ്ഞുതരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍.