അതുപോലെത്തന്നെ ധാരാളം ബഹുദൈവവിശ്വാസികള്‍ക്ക് തങ്ങളുടെ മക്കളെ കൊല്ലുന്നത് അവരുടെ പങ്കാളികള്‍ ഭൂഷണമായി തോന്നിപ്പിച്ചിരിക്കുന്നു. അവരെ വിപത്തില്‍പെടുത്തലും അവര്‍ക്ക് തങ്ങളുടെ മതം തിരിച്ചറിയാതാകലുമാണ് അതുകൊണ്ടുണ്ടാവുന്നത്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല. അവരെയും അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നവയെയും അവരുടെ പാട്ടിന് വിട്ടേക്കുക.