അവ്വിധം നാം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലുംപെട്ട പിശാചുക്കളെ ശത്രുക്കളാക്കിവെച്ചിട്ടുണ്ട്. അവര്‍ അന്യോന്യം വഞ്ചിക്കുന്ന മോഹനവാക്കുകള്‍ വാരിവിതറുന്നു. നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല. അതിനാല്‍ നീ അവരെയും അവരുടെ പൊയ്മൊഴികളെയും അവഗണിക്കുക.