വേദക്കാര്‍ നിന്നോടാവശ്യപ്പെടുന്നു: അവര്‍ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനെക്കാള്‍ ഗുരുതരമായ ഒരാവശ്യം അവര്‍ മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: "നീ ഞങ്ങള്‍ക്ക് അല്ലാഹുവെ നേരില്‍ കാണിച്ചുതരണം.” അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്‍ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു.