ആ കപടവിശ്വാസികള്‍ നിങ്ങളെ സദാ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്ന് വല്ല വിജയവുമുണ്ടാവുകയാണെങ്കില്‍ അവര്‍ ചോദിക്കും: "ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നില്ലേ?” അഥവാ സത്യനിഷേധികള്‍ക്കാണ് നേട്ടമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും: "നിങ്ങളെ ജയിച്ചടക്കാന്‍ ഞങ്ങള്‍ക്ക് അവസരം കൈവന്നിരുന്നില്ലേ. എന്നിട്ടും വിശ്വാസികളില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ?” എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. വിശ്വാസികള്‍ക്കെതിരില്‍ സത്യനിഷേധികള്‍ക്ക് അനുകൂലമായ ഒരു പഴുതും അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല.