വേദം വായിക്കുമ്പോള്‍ നാവ് കോട്ടുന്ന ചിലരും അക്കൂട്ടത്തിലുണ്ട്; അതൊക്കെ വേദപുസ്തകത്തിലുള്ളതാണെന്ന് നിങ്ങള്‍ ധരിക്കാനാണത്. എന്നാലതൊന്നും വേദപുസ്തകത്തിലുള്ളതല്ല. അതൊക്കെ ദൈവത്തിങ്കല്‍ നിന്നുള്ളതാണെന്ന് അവരവകാശപ്പെടും. യഥാര്‍ഥത്തില്‍ അതൊന്നും ദൈവത്തിങ്കല്‍ നിന്നുള്ളതല്ല. അവര്‍ ബോധപൂര്‍വം അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.