വേദക്കാരിലൊരു വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്കവതീര്‍ണമായ വേദത്തിലും അവര്‍ക്കവതീര്‍ണമായ വേദത്തിലും വിശ്വസിക്കുന്നവരാണവര്‍. അല്ലാഹുവോട് ഭയഭക്തിയുള്ളവരുമാണ്. നിസ്സാര വിലയ്ക്ക് അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വില്‍ക്കുകയില്ല. അവര്‍ക്കു തന്നെയാണ് അവരുടെ നാഥന്റെ അടുക്കല്‍ മഹത്തായ പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്.