യുദ്ധത്തിനുപോകാതെ വീട്ടിലിരുന്നവരാണവര്‍; എന്നിട്ട് തങ്ങളുടെ സഹോദരങ്ങളെ പ്പറ്റി “ഞങ്ങള്‍ പറഞ്ഞതനുസരിച്ചിരുന്നെങ്കില്‍ വധിക്കപ്പെടുമായിരുന്നില്ല” എന്നു പറഞ്ഞവരും. പറയുക: "എങ്കില്‍ നിങ്ങള്‍ നിങ്ങളില്‍നിന്ന് മരണത്തെ തട്ടിമാറ്റുക; നിങ്ങള്‍ സത്യസന്ധരെങ്കില്‍!”