വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെയാവരുത്. തങ്ങളുടെ സഹോദരങ്ങള്‍ കച്ചവടത്തിന് ഭൂമിയില്‍ സഞ്ചരിക്കുകയോ യുദ്ധത്തിനു പുറപ്പെടുകയോ ചെയ്ത് മരണമടഞ്ഞാല്‍ അവര്‍ പറയും: "ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ഇല്ലായിരുന്നു.” ഇതൊക്കെയും അല്ലാഹു അവരുടെ മനസ്സുകളില്‍ ഖേദത്തിന് കാരണമാക്കിവെക്കുന്നു. ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.