അല്ലാഹുവില്‍ നിന്നോ ജനങ്ങളില്‍ നിന്നോ എന്തെങ്കിലും അവലംബം കിട്ടുന്നതൊഴികെ, അവര്‍ എവിടെയായിരുന്നാലും അപമാനം അവരില്‍ വന്നുപതിച്ചിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ കോപത്തിനിരയാവുകയും അവര്‍ക്കുമേല്‍ ഹീനത്വം വന്നുവീഴുകയും ചെയ്തിരിക്കുന്നു. അവര്‍ ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞതിനാലും അന്യായമായി പ്രവാചകന്മാരെ കൊന്നുകൊണ്ടിരുന്നതിനാലുമാണിത്. അവരുടെ ധിക്കാരത്തിന്റെയും അതിക്രമത്തിന്റെയും ഫലവും.