ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് (പ്രാര്‍ത്ഥനാവേളയില്‍) നിന്റെ മുഖം തിരിക്കേണ്ടതാണ്. തീര്‍ച്ചയായും അത് നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥ (നിര്‍ദേശ) മാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.