വിവരമില്ലാത്തവര്‍ പറഞ്ഞു: എന്തുകൊണ്ട് ഞങ്ങളോട് (നേരിട്ട്) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് (ബോധ്യമാകുന്ന) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാല്‍ ഇവര്‍ പറഞ്ഞതു പോലെത്തന്നെ ഇവര്‍ക്ക് മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്. ഇവര്‍ രണ്ട് കൂട്ടരുടെയും മനസ്സുകള്‍ക്ക് തമ്മില്‍ സാമ്യമുണ്ട്. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കികൊടുത്തിട്ടുണ്ട്.